യുവ ഹൃദയങ്ങൾ നെഞ്ചോട് ചേർത്ത നീരജ് മാധവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗൗതമന്റെ രഥം. നീരജ് ഒരു മികച്ച നർത്തകൻ ആണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ലോക്ക്ഡൗൺ ദിനങ്ങളിലെ നീരജിന്റെ ക്രിയേറ്റിവിറ്റി ഈ മേഖലയിലാണ് തെളിയുന്നത്. ഇപ്പോൾ എഡിറ്റു ചെയ്യാത്ത റാപ് സോങ്ങുമായി വരികയാണ് നീരജ്.
വളരെ പെട്ടെന്ന് സ്വന്തം ഫോണിൽ ഷൂട്ട് ചെയ്ത മൂന്ന് മിനിട്ട് ദൈർഘ്യം വരുന്ന നൃത്ത ശകലമാണിത്. ഇതിൽ മിക്സിങോ മാസ്റ്ററിംഗോ ചെയ്തിട്ടില്ലെന്ന് നീരജ് പറയുന്നു. വരികൾ നീരജിന്റേതാണ്. ഇന്റർനെറ്റിൽ നിന്നും കടമെടുത്ത ബീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.