കൊറോണ രോഗികളെ ക്വാറന്റൈൻ ചെയ്യാൻ സ്വന്തം കെട്ടിടം വിട്ടു നൽകാമെന്ന വാക്ക് പാലിച്ച് ബോളിവുഡ് കിംഗ് ഖാനും ഭാര്യ ഗൗരി ഖാനും. നാല് നിലയുള്ള ഓഫീസ് കെട്ടിടമാണ് വിട്ടുനൽകാൻ തയ്യാറാണെന്ന് ഷാരൂഖും ഗൗരിയും ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരെ(ബിഎംസി) അറിയിച്ചത്.
ക്വാറന്റൈന് വേണ്ടി സജ്ജീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ദൃശ്യങ്ങൾ ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയാണ് കെട്ടിടം വിട്ടു നൽകുന്നത്.
ബിഎംസി അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ഗൗരി ഖാന്റെ നേതൃത്വത്തിൽ തന്നെയാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്.