ഒറ്റ സ്‌ക്രീനിൽ 26 ഓളം സീരിയല്‍ താരങ്ങള്‍; വൈറലായി ഷോര്‍ട്ട് ഫിലിം

 

ലോക്ക് ഡൗണിനിടെ ഹ്രസ്വ ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ സീരിയല്‍ താരങ്ങള്‍. വീടുകളില്‍ കഴിയുന്ന 26 ഓളം സീരിയല്‍ താരങ്ങളാണ് ഹ്രസ്വ ചിത്രത്തിൽ അഭിനയിരിക്കുന്നത്. ചിത്രം ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തു. ”അശങ്ക” എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാള ടെലിവിഷന്‍ ഫ്രട്ടേണിറ്റിയുടെയും ആത്മ സംഘടനയുടെയും സഹകരണത്തോടെ സീരിയല്‍ കുടുംബം എന്ന വാട്‍സ്ആപ് കൂട്ടായ്‍മയാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയത്.

 

സീരിയൽ സംവിധായകരായ ടി എസ് സജി, പ്രസാദ് നൂറനാട്, ആദിത്യൻ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. വിനു നാരായണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉൾക്കൊള്ളിച്ചാണ് ചിത്രത്തിന്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!