തെരുവോരങ്ങളിൽ പെട്ടുപോയവർക്ക് ആശ്രയവുമായി വിനു മോഹനും ഭാര്യയും

 

സിനിമയിൽ നിന്നും കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് ഇപ്പോൾ സിനിമാ താരങ്ങൾ. ഇപ്പോഴിതാ മലയാളത്തിലെ പ്രിയ നടൻ വിനു മോഹനും അത്തരത്തിൽ രംഗത്തിറങ്ങിയിരിക്കുകയാണ്. വിനു മോഹനൊപ്പം ഭാര്യ വിദ്യയും സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് ആശ്രയമായെത്തിയിരിക്കുകയാണ് ഇരുവരും.

അതേസമയം ഇവർക്കൊപ്പം ‘തെരുവോരം’ എന്ന സന്നദ്ധ സംഘടനയും സഹായ സഹകരണവുമായുണ്ട്. ഇതിന് പിന്നാലെയാണ് വിനു മോഹന്റേയും കൂട്ടരുടെയും പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നടൻ മോഹൻലാലും രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ അഭിനന്ദനം പങ്കുവെച്ചത്.

“ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു.” എന്നായിരുന്നു മോഹൻലാലിൻറെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!