വിവാഹവാര്‍ഷികമാഘോഷിച്ച് നടൻ പൃഥ്വിരാജ്

 

ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ജോർദാനിൽ പെട്ടുപോയ പൃഥ്വിരാജിന്റെ വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ലോക്ക് ഡൗണിനിടയിൽ വിവാഹവാര്‍ഷിക നിറവിൽ എത്തിയിരിക്കുകയാണ് താരം. എന്നാൽ വിവാഹവാർഷിക ദിനം പങ്കുവെച്ചത് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയായിരുന്നു.

2011ലാണ് പൃഥ്വിരാജും സുപ്രിയയയും വിവാഹിതരായത്. എന്നാൽ ”ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒന്നിച്ച് ഇല്ലാതിരുന്നത്” എന്ന് സുപ്രിയ മേനോൻ പറയുന്നു. ഒന്നിച്ചില്ലാതിരുന്ന ആദ്യ വാര്‍ഷികമാണെന്നും വേഗം തിരിച്ചുവരണമെന്നും പറഞ്ഞ് സുപ്രിയ പൃഥ്വിരാജിന് വിവാഹവാര്‍ഷിക ആശംസ നേരുകയായിരുന്നു. ഇതിന് പിന്നാലെ ആശംസകൾ അറിയിച്ചും കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം പുതിയ സിനിമയായ ആടുജീവിതത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ പൃഥ്വിരാജ് . ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം പുനരാംഭിക്കാൻ അനുമതി കിട്ടിയതായും നേരത്തെ റിപ്പോർട്ട് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!