മലയാളത്തിന്റെ പ്രിയ നടനെന്നതിൽ ഉപരി വ്യത്യസ്ത വേഷങ്ങളിലും മേക്കോവറുകളിലും ആരാധകരെ ഞെട്ടിച്ചിച്ചിട്ടുള്ള നടനാണ് ജയസൂര്യ. വ്യത്യസ്ത മേക്കോവറുകൾ പരീക്ഷിക്കുന്ന താരത്തിന്റെ ഫോട്ടോകള്‍ ഒക്കെയും സോഷ്യൽ മീഡിയയിലും മറ്റും പിന്നീട് തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൌണ്‍ കാലത്തെ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ ആരാധകർ വൈറലാകുന്നത്.
തലയിൽ കെട്ടും, കണ്ണടയും വെച്ച് ഒരു തോക്ക് ചൂണ്ടി നില്ക്കുന്ന തന്റെ ഫോട്ടോയാണ് ജയസൂര്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഫോട്ടോക്ക് കീഴിൽ ”മര്യാദയ്ക്ക് ഗോ കൊറോണ ഗോ കൊറോണ” എന്ന അടിക്കുറിപ്പും ജയസൂര്യ കുറിച്ചിട്ടുണ്ട്.
എന്നാൽ അതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തുകയായിരുന്നു. ‘അച്ഛനാടാ പറയുന്നത് തോക്ക് താഴെയിടടാ’ എന്ന് ഒരു ആരാധകൻ. ‘ചിരിപ്പിക്കല്ലേയൊന്ന്’ മറ്റൊരാള്‍. ‘നിങ്ങളെ മുംബൈ അധോലോകത്തേയ്ക്ക് ക്ഷണിക്കുന്നു വെന്ന് ഒരു ആരാധകൻ. തോക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് കള്ളനെന്ന് പറയരുത് എന്നുമൊക്കെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.