ലോക്ക്ഡൗണിൽ കഷ്ടതയിലായ ആരാധകരെയും കൈവിടാതെ നടൻ വിജയ്

 

ലോക്ക്ഡൗണിൽ കഷ്ടതയിലായ ആരാധകരെയും കൈവിടാതെ നടൻ വിജയ്. നിരവധി ആരാധകർക്ക് 5000 രൂപ വീതമാണ് താരം നൽകിയത്. വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റ്ൽ നിന്നുമാണ് ആരാധകർക്ക് പണം അയച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പണം ലഭിച്ചതിന്റെ ബാങ്ക് മെസേജ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എന്നാൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപ അദ്ദേഹം നേരത്തെ നല്‍കിയിരുന്നു. കേന്ദ്രസർക്കാർ, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സർക്കാരുകൾക്കും ഫെഫ്‌സി യൂണിയനുമായാണ് തുക നല്‍കിയത്. എന്നാൽ അതു കൂടാതെയാണ് ഇപ്പോൾ ആരാധകർക്കായുള്ള സഹായ വിതരണവും ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!