കൊച്ചി: നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജലി ആണ് വധു. അതേസമയം ലോക്ക് ഡൌൺ നിർദേശം പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറ ക്ഷേത്രമുറ്റത്ത് വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
എന്നാൽ തന്റെ വിവാഹാവശ്യത്തിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് താരം. എംഎൽഎ സ്വരാജ് ആണ് മണികണ്ഠനിൽ നിന്നും തുക ഏറ്റുവാങ്ങിയത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ”ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെ”ന്ന് മണികണ്ഠൻ നേരത്തെ അറിയിച്ചിരുന്നു.