നടനും ഭർത്താവുമായ ശ്രീകുമാറിനൊപ്പമുള്ള ആദ്യ പിറന്നാള്‍ദിനം ആഘോഷമാക്കി സ്നേഹ. ഇത്തവണത്തെ പിറന്നാൾ ദിന സമ്മാനം സ്നേഹക്ക് സമ്മാനിച്ചത് ശ്രീകുമാർ തന്നെയായിരുന്നു. ശ്രീകുമാർ സര്‍പ്രൈസ് ആയി നൽകിയ കേക്ക് മുറിച്ച് ഇരുവരും ചേര്‍ന്ന് ആഘോഷിക്കുകയായിരുന്നു. ആഘോഷ ചിത്രങ്ങൾ സ്നേഹ തന്നെയാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അതിന് പിന്നാലെ നിരവധിപ്പേർ സ്നേഹക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു സിനിമാ സീരിയൽ താരങ്ങളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. പ്രേക്ഷക ശ്രദ്ധനേടിയ ടെലിവിഷന്‍ പരിപാടിയായ ‘മറിമായ’ത്തിലെ ലോലിതന്, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ പിടിച്ചുപറ്റിയ താരങ്ങളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.