ദുരിതാശ്വാസ പദ്ധതികളുമായി വിജയ് ദേവരകൊണ്ട

 

ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 1.25 കോടിയുടെ പദ്ധതികളുമായി തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട രംഗത്ത്. വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ഫൌണ്ടേഷന്‍ 2019 ജൂലൈയില്‍ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതി ആരംഭിച്ചതായും അതിലേക്ക് ഒരു കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്‍തതായും താരം വെളിപ്പെടുത്തി.

അതേസമയം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ സഹായ നിധി ആരംഭിച്ചുവെന്നും താരം അറിയിച്ചു. സഹായം ആവശ്യമുള്ളവര്‍ക്കും നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്കും വിജയ് ദേവരകൊണ്ട ഫൌണ്ടേഷന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ തൊഴില്‍ ലഭ്യതയാണ് ഏറ്റവും പ്രതിസന്ധിയിലാവുകയെന്നും അതിനാല്‍ ഫൌണ്ടേഷന്‍ ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്നതിന് അതിനാണെന്നും ദേവരകൊണ്ട അഭിപ്രായപ്പെട്ടു. ആന്ധ്രയിലും തെലുങ്കാനയിലുമാണ് ആദ്യഘട്ടത്തില്‍ സഹായമെന്നും മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നും ദേവരകൊണ്ട കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!