നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചു

 

മുംബൈ: ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചു. 95 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ജയ്പൂരില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇര്‍ഫാന്‍ ഖാൻ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാതാവിന് അന്ത്യോപചാരം നേർന്നത്. ഇർഫാന്റെ സഹോദരനാണ് ഇക്കാര്യം അറിയിച്ചത്. ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് മുംബൈയിലാണ് ഇപ്പോൾ ഇര്‍ഫാന്‍ ഖാന്‍.

”എന്‍റെ മാതാവ് കുറച്ച് നാളായി രോഗാവസ്ഥയിലായിരുന്നു. പെട്ടന്ന് അവരുടെ ആരോഗ്യനില മോശമായി ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. അവസാന സമയം ഇർഫാന്റെ ആരോഗ്യത്തെക്കുറിച്ചാണ് അവര്‍ ചോദിച്ചത്” എന്നാണ് ഇര്‍ഫാന്‍ ഖാന്‍റെ സഹോദരന്‍ സല്‍മാന്‍ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ലണ്ടനില്‍ ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ലോക്ക്ഡൗണ്‍ നിർദേശത്തെ തുടർന്ന് നിലവിൽ മുംബൈയിലാണ് അദ്ദേഹം കഴിഞ്ഞുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!