തൃശൂർ: കോവിഡ് പ്രതിരോധ പോരാട്ടങ്ങളിൽ സജീവമാകുമ്പോഴും പോലീസുകാരുടെ ജീവിത പോരാട്ടങ്ങളെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് കേരളാ പോലീസ്. ഇപ്പോഴിതാ വനിത പൊലീസിന്റെ ജീവിതം പ്രമേയമാക്കി ഹ്രസ്വ ചിത്രമൊരുക്കിയിരിക്കുകയാണ് പൊലീസ്. തൃശൂർ റേഞ്ച് പൊലീസ് തയ്യാറാക്കിയ ‘നൂപുരം’ എന്ന ചിത്രം കേരളാ പോലീസിന്റെ ഔദ്യോദിക ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
വനിതാ പോലീസും അതേസമയം എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുടെ ലോക്ക് ഡൌൺ കാലത്തെ ജീവിതപോരാട്ടമാണ് ഹ്രസ്വ ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് എല്ലാം മറന്നു ജോലിയെടുക്കുന്ന വനിതാ പൊലീസുകാർക്കുളള സമർപ്പണമാണ് ചിത്രമെന്നും പറയുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത് തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രനാണ്.
പോലീസ് സേവനത്തിന്റെ ഒരു ചെറു കാഴ്ച
കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പോലീസും, ആരോഗ്യപ്രവർത്തകരും .സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏവർക്കും വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താൻ പോലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം. ഇത്തരം സേവനങ്ങളുടെ ഒരു ചെറു കാഴ്ച വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു . ഈ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്.https://www.youtube.com/watch?v=qIgZluni2Cs&lc=UgyaK04Su0i3BW6tkWF4AaABAg
Posted by Kerala Police on Friday, April 24, 2020
പൊലീസുകാർ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടോണി ചിറ്റേട്ടുകുളം സംവിധാനം നിർവഹിച്ച ചിത്രത്തിന് സംഗീത സംവിധായകൻ മോഹൻ സിതാരയും മകൻ വിഷ്ണു മോഹൻ സിതാരയും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.