പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു

 

തൃശ്ശൂർ: മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാര പ്രവർത്തകൻ വേലായുധൻ കീഴില്ലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടക്കും.

1994ൽ ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്കാരം നേടി. നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച അദ്ദേഹം മികച്ച സംവിധായകർക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രത്തിലായിരുന്നു അവസാനമായി അദ്ദേഹം പ്രവർത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!