മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ സിനിമയാണ് നമ്പര്‍ 20 മദ്രാസ് മെയിൽ. മമ്മൂട്ടിയായി തന്നെയാണ് സിനിമയിൽ മമ്മൂക്ക എത്തിയത്. വളരെ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടേത്. മോഹന്‍ലാലാണ് മമ്മൂട്ടിയെ വിളിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് വെളിപ്പെടുത്തുന്നു.
