മലയാളത്തിലെ യുവതലമുറയിലെ സംഗീത സംവിധായകന്മാരിൽ മുൻപന്തിയിലാണ് ഗോപി സുന്ദര്‍. മലയാളത്തിനെ കൂടാതെ മറ്റ് ഭാഷകളിലും ഇപ്പോൾ തിളങ്ങുകയാണ് ഗോപി സുന്ദര്‍. അതേസമയം സോഷ്യൽമീഡിയയിലും സജീവമാകുന്ന ഗോപി സുന്ദറിന്റെ ഫോട്ടോകളും ഇടക്ക് ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രം വൈറലാകുകയാണ്. ഗോപി സുന്ദര്‍ ഷെയര്‍ ചെയ്ത കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സഹോദരിക്കൊപ്പമുള്ള ഫോട്ടോയാണ് ഗോപി സുന്ദര്‍ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ‘ഞാനും എന്റെ സഹോദരി ശ്രീയും’ എന്നാണ് ഗോപി സുന്ദര്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.
ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘അനുഗ്രഹീതമായ നിമിഷം’, ‘കുട്ടിക്കാലം മുതലേ സംഗീതത്തോടുള്ള പാഷൻ ഉണ്ടല്ലേ, അത് ഇവിടെ കാണാം’ എന്ന് അടക്കം നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.