മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയെക്കാളുപരി അവതാരകയായും നടിയായും ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് റിമി ടോമി. അതേസമയം റിമി യുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ വളരെ രസകരമായ റിമിയുടെ ഫോട്ടോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വലിയ കൊമ്പൻ മീശ വെച്ചതും കിരീടം അണിഞ്ഞതുമായ മൊബൈൽ സെൽഫി ഫോട്ടോകളാണ് റിമി ഇപ്പോൾ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാൽ അതിലും രസകരമായ കമന്റുകളുമായി വന്നിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നിലവിൽ ഒട്ടേറെ പേർ ഫോട്ടോക്ക് വമ്പൻ കമന്റുകളാണ് ഇട്ടിരിക്കുന്നത്. ‘എന്തോ ഒരു തകരാറു പോലെ’ , ‘പാലയിലെ രാജകുമാരി’ എന്നിങ്ങനെയാണ് കമന്റുകൾ.