ലോക്ക് ഡൗണിൽ വീട്ടിൽ ആയതോടെ താരസുന്ദരിമാർക്കിടയിൽ പ്രചരിച്ച ഒരു ചലഞ്ചായിരുന്നു ‘പില്ലോ ചലഞ്ച്’. നിരവധി താരങ്ങൾ ഇത്തരത്തിൽ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പില്ലോ ചലഞ്ചുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയും. തമന്ന തന്നെയാണ് തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്നയുടെ ഫോട്ടോ. തന്റെ വീട്ടില്‍ തന്റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണമെന്നും താരം പറയുന്നുണ്ട്. തമന്ന തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
തലയിണയെ ശരീരത്തോട് ചേര്‍ത്തു വെച്ച് വസ്ത്രത്തിന്റെ രൂപത്തിലാക്കുന്നതാണ് പില്ലോ ചലഞ്ച്. എന്നാൽ പല താരങ്ങളും വളരെ മനോഹരവും ക്രിയാത്മകവുമായാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. നിരവധി ഫോട്ടോകളാണ് ഇത്തരത്തിൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.