ക്ഷമാപണത്തിന് പിന്നാലെ വിമർശങ്ങൾ അതിരുകടക്കരുതെന്ന് സൂചിപ്പിച്ച് ദുല്‍ഖര്‍

 

കൊച്ചി: ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ പരാതിയുമായി യുവതി രംഗത്ത് വന്നതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിലെ ഹാസ്യരംഗത്തിൽ നായയുടെ പേര് വിളിച്ചതും വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ വിവാദത്തിൽ മാപ്പുപറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍.

ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം തൻറെ വളര്‍ത്തു നായയെ ‘പ്രഭാകരാ’ എന്ന് വിളിച്ചതാണ് വിവാദമായത്. എന്നാൽ ”ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെ”ന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

”മലയാളസിനിമയിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളിലൊന്നായ പട്ടണ പ്രവേശത്തിലെ തമാശ രംഗങ്ങളിലൊന്നായിരുന്നു ആ രംഗത്തിന് കാരണമായതെന്നും ആ രംഗത്തെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് അത് തങ്ങളോട് പ്രകടിപ്പിക്കാമെന്നും രംഗത്തെക്കുറിച്ച് വിമര്‍ശനമുയര്‍ത്തുന്നവരില്‍ ചിലര്‍ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മനപൂര്‍വ്വം കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത്തരം പ്രതികരണങ്ങള്‍ ഉചിതമല്ലെ”ന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!