ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’. റയാന് റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന് റല്‍ ഹൊവറി, ഉത്കാര്‍ഷ് അംബുദ്കര്‍, തായ്ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ വേണ്ടി എത്തുന്നത്.
ഈ ചിത്രത്തിലെ ഏറ്റവും പുതിയ സ്റ്റില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മാറ്റ് ലിബര്മാന്, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിരിക്കുന്നത്. ഈ ചിത്രം ഈ വര്‍ഷം അവസാനം പ്രദര്ധാനത്തിന് വരുന്നതായിരിക്കും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്.