സഹനടിയും നായികയുമായി മലയാളചിത്രത്തിൽ വന്നു മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് പ്രവീണ. ഇപ്പോളിതാ ലോക്ക് ഡൗൺ ലംഘിച്ചു വീട്ടിൽ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി എന്ന കാപ്ഷനോടെ പ്രവീണ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തില്‍ ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തു നില്ക്കുന്ന പ്രവീണയെ കാണാൻ കഴിയും. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. പ്രവീണയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
കൊഴിക്കൂടിനരികിലാണ് പ്രവീണ കുഞ്ഞുമൂർഖനെ കണ്ടത്. ഉടനെ പൂജപ്പുര സ്നേക്ക് പാർക്കിലെ ടെക്നീഷ്യൻ സജി വരുകയും.. സജിയുടെ സഹായത്തോടെ മൂർഖൻ കുഞ്ഞിനെ പിടിച്ചു..