കൊറോണ വൈറസ് എന്ന മഹാമാരി ലോകമൊന്നടങ്കം ഒരുപോലെ വരിഞ്ഞുമുറുക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധികള്‍ തുടരുകയാണ് ഇപ്പോഴും. ആ ഒരു അവസ്ഥയിൽ ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്ന 75000 ആളുകള്‍ക്ക് ഭക്ഷണം ഒരുക്കി തെന്നിന്ത്യന്‍ താരം പ്രണിത സുഭാഷ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
പാചകം ചെയ്യാനും വിതരണം ചെയ്യാനും താരം മുന്നില്‍ തന്നെയുണ്ട്. മാസ്ക് ധരിച്ച് ഭക്ഷണമുണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതുമായ ചിത്രങ്ങളാണ് പ്രണിത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. താരത്തെ പ്രശംസിച്ചും നിരവധി ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. നിരവധി ആശംസകളും താരത്തിന് ലഭിച്ചിരിക്കുന്നു.