അഭിനേത്രി, സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങിനിൽക്കുന്ന വിജയ നിര്‍മ്മലയുടെ ബയോപിക്കില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നു. വിജയ നിര്‍മ്മലയുടെ മകന് വിജയ നരേഷ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് വീഡിയോ കോളിലൂടെ കീര്‍ത്തിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം അവസാനം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി 2002-ല്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച താരം കൂടിയാണ് വിജയ നിര്‍മ്മല. 44 തെലുങ്ക് ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തിരിക്കുന്നത്.