2010 ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ചെമ്പന്‍ വിനോദ്. ആ ചിത്രത്തിന് ശേഷം ആമേന്‍, ഈമയൗ, ജല്ലിക്കട്ട്, പെറിഞ്ചു മറിയം ജോസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോളിതാ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായിരിക്കുകയാണ്.
കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. ജസ്റ്റ് മാരീഡ് എന്നു കുറിച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രം താരം തന്റെ ഇൻസ്റ്റയിൽ ഷെയർ ചെയ്തിരിക്കുകയാണ് ഉണ്ടായത്. ചിത്രം പങ്കുവച്ചത് താരം തന്നെയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ നിരവധി ആരാധകര്‍ അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.