ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന മാസ്റ്ററിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. കൈതിയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് മാസ്റ്റർ. ചിത്രത്തിൽ ദളപതി വിജയ് നായകനായും മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായുമെത്തുന്ന മാസ്റ്ററിന്റെ ആദ്യ പോസ്റ്ററുകൾക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.
മുഖത്തോട് മുഖം നോക്കി അലറുന്ന വിജയ്യും വിജയ് സേതുപതിയുമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇരുവരുടെയും മുഖത്ത് മുറിപ്പാടുകളും കാണാം. വിജയ് ഒരു അദ്ധ്യാപക വേഷത്തിലെത്തുന്ന മാസ്റ്ററിൽ വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് പ്രധാന വിഷയം. ചിത്രത്തിൽ ആക്ഷനും റൊമാൻസും ഒരു പോലെ കൈകാര്യം ചെയ്യുന്ന നായികാ കഥാപാത്രത്തെയാണ് മാളവിക മോഹൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് സംഗീതമൊരുക്കുന്ന മാസ്റ്ററിൽ ആൻഡ്രിയ, ശാന്തനു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/7KOPD1_tCz4″ frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>