പോൺ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് ബോളിവുഡിലേക്ക് കടന്നുകയറിയ പ്രേഷകരുടെ ഇഷ്ട താരങ്ങളിലൊന്നായി മനസ്സിൽ ഇടംപിടിച്ച പ്രമുഖ താരമാണ് സണ്ണി ലിയോൺ. മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയുമുണ്ടായി. ഇപ്പോളിതാ ലോക്ക്ഡൗണ്‍ കാലത്ത് താരം ഷെയർ ചെയ്ത വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
വളർത്തുമകൾ നിഷ കൌറിനൊപ്പമുള്ള പുതിയ ക്യൂട്ട് വീഡിയോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തുകൊണ്ട് സണ്ണി ലിയോണ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ”നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്”. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ കുറിച്ച്.