ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറിന്റെ വിയോഗം;ദുഖം പങ്കുവെച്ച് താരങ്ങൾ

 

ബോളിവുഡിനെ ആകെ പിടച്ചുലച്ചിരിക്കുകയാണ് നടൻ ഇര്‍ഫാന്‍ ഖാന് പിന്നാലെ നടന്‍ ഋഷി കപൂറിന്റെയും വിയോഗം. ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങളാണ് 2020 സമ്മാനിക്കുന്നതെന്നാണ് പല താരങ്ങളും ട്വീറ്റ് ചെയ്യുന്നത്. ഹേമ മാലിനി, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ജോണ്‍ എബ്രഹാം, റിതേഷ് ദേശ്മുഖ്, താപ്‌സി പന്നു, റിച്ച ചദ്ധ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങളുടെ ദുഖം പങ്കുവെച്ചു.

നമ്മളൊരു ദുസ്വപ്‌നത്തിന്റെ നടുവിലാണ്. ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടു, ഹൃദയഭേദകമാണ് ഈ അവസ്ഥ. അദ്ദേഹം മഹാനായൊരു വ്യക്തിയായിരുന്നു, നല്ലൊരു സഹപ്രവര്‍ത്തകന്‍, കുടുംബസുഹൃത്ത്. എന്റെ പ്രാര്‍ഥനയെന്നും അദ്ദേഹത്തിന്റെ കുടുംബത്തൊടൊപ്പമുണ്ട്’ എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. ഇങ്ങനൊരു വാര്‍ത്ത കേട്ട് രാവിലെ കണ്ണ് തുറക്കുന്നത് എത്ര ദുഖകരമാണ്. നിങ്ങളെ മറക്കാനാവില്ല എന്ന് നടി ശില്‍പ ഷെട്ടി കുറിച്ചു.ബോളിവുഡ് താരങ്ങളെകൂടാതെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, തമന്ന ഭാട്ടിയ, ഹരീഷ് കല്യാണ്‍ എന്നിവരും അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!