തമിഴ് സൂപ്പർ സ്റ്റാർ ‘തലയ്ക്ക്’ ഇന്ന് ജന്മദിനം

തമിഴ് സൂപ്പർ സ്റ്റാർ ‘തല’ അജിത്തിന് ഇന്ന് 49-ാം ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.1993 ൽ പുറത്തിറങ്ങിയ അമരാവതി എന്ന ചിത്രത്തിലൂടെയാണ് അജിത്ത് കുമാർ എന്ന അജിത് സിനിമയിലെത്തുന്നത്. ​ഗായകൻ എസ്.പി ബാലസുബ്രമണ്യമാണ് അജിത്തിനെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.

95 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം ആസൈയോടെ അജിത്തിന്റെ തലവര മാറി. പിന്നീട് അജിത്ത് ആരാധകരുടെ സ്വന്തം തല അജിത്തായി മാറിയത് ചരിത്രം. (തലൈവർ എന്ന അർഥത്തിൽ ‘തല’ എന്നാണ് ആരാധകർ അജിത്തിനെ വിശേഷിപ്പിക്കാറുള്ളത്).അമർക്കളം എന്ന ചിത്രത്തിൽ തന്റെ നായികയായിരുന്ന ശാലിനിയുമായി പ്രണയത്തിലായ അജിത് 2000-ൽ തന്റെ നായികയെ സ്വന്തമാക്കി. ഇരുവർക്കും രണ്ട് മക്കൾ അനൗഷ്കയും ആദ്വികും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!