നടി മഞജു വാര്യർ ലോക നൃത്ത ദിനത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു . വായുവിലേക്ക് കുതിച്ച് പൊങ്ങുന്ന പോസിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ലോക്ക്ഡൗണിന്റെ വിരസതയകറ്റാൻ കുച്ചിപ്പുഡി അഭ്യസിക്കുന്ന വീഡിയോ മഞ്ജു പങ്കുവച്ചിരുന്നു. ആശയക്കുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.