ഗോതമ്പ് പാക്കിനുള്ളില്‍ 15000 രൂപ ഉണ്ടായിരുന്നോ ? അഭ്യൂഹങ്ങളോട് പ്രതികരണമറിയിച്ച്‌ ആമിര്‍ ഖാൻ

 

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയായവര്‍ക്ക് സഹായവുമായി സിനിമാതാരങ്ങള്‍ അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരെല്ലാം രംഗത്തുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് പണവും പലവ്യഞ്ജനങ്ങളും പച്ചക്കറികളും എന്തിന് ക്വാറന്‍റൈന്‍ സൗകര്യത്തിനായി ഓഫീസ് മുറിയും ഹോട്ടലും വരെ ഒഴിഞ്ഞുകൊടുക്കുന്ന താരങ്ങളുടെ സംഭാവനകള്‍ ചെറുതല്ല.

എന്നാല്‍ ഇതിനിടെ ഒരു അഭ്യൂഹം പരന്നിരുന്നു. ഡൽഹിയിലെ കൊവിഡ് ഏറ്റവുധികം ബാധിച്ച പ്രദേശങ്ങളിലൊന്നിലേക്ക് ആമിര്‍ ഖാന്‍ ഒരു ട്രക്ക് നിറയെ ഗോതമ്പ് പാക്കറ്റുകള്‍ അയച്ചുവെന്നും ഓരോ ഒരു കിലോ ഗോതമ്പ് പാക്കിലും 15000 രൂപ വരെ ഉണ്ടായിരുന്നുവെന്നുമാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നും അത് മറ്റാരെങ്കിലുമാകാമെന്നുമാണ് ട്വീറ്റിലൂടെ ആമിര്‍ വെളിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!