കോറോണക്കെതിരെയുള്ള പോരാട്ടം;ചിത്രം വരച്ച് ആരാധ്യ

 

കൊവിഡ് ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. പക്ഷേ രാജ്യം ഒന്നാകെ കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ്. കൊവിഡ് രോഗത്തെ തടയാൻ ആരോഗ്യപ്രവര്‍ത്തകരും പൊലീസുമൊക്കെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ചിത്രം വരച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകളും ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ.

Amithabh bachan share his granddaughter drawing

ആരാധ്യ വരച്ച ചിത്രവും ഷെയര്‍ ചെയ്‍തിരിക്കുന്നത് അമിതാഭ് ബച്ചനാണ്. നഴ്‍സുമാരും ഡോക്ടര്‍മാരും പൊലീസുകാരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ചിത്രത്തിലുണ്ട്. ആരാധ്യ വരച്ച ചിത്രത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി എന്നാണ് ചിത്രത്തില്‍ എഴുതിയിരിക്കുന്നത്. നിങ്ങള്‍ക്ക് അനുഭവിക്കാനാകും. നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ക്ക് പ്രകടമാകും. എന്നും അമിത ബച്ചൻ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!