തിരുവനന്തപുരം: വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെ തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ നടനെതിരെ ചലച്ചിത്ര താര൦ രഞ്ജിനി രംഗത്ത് . നാടക നടനായ വാസുദേവനെതിരെയാണ് രഞ്ജിനി നിയമ നടപടി സ്വീകരിക്കാൻ പോകുന്നത്. ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ ആണ് സംഭവം നടന്നത്. സംഭാഷണത്തിനിടെ വാസുദേവൻ നടത്തിയ മോശം പരാമർശമാണ് നടിയെ പ്രകോപിപ്പിച്ചത് .തുടര്‍ന്ന്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് താരം നടനെതിരെ നിയമപരമായ നോട്ടീസ് അയയ്ക്കുകയായിരുന്നു.