ചെറുപ്പത്തിലെ മിന്നും താരമാണ് ഉണ്ണി മുകുന്ദൻ

 

മലയാളത്തിന്റെ യുവ നടൻമാരില്‍ ഏറെ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മസില്‍ മാനെന്ന് ആരാധകര്‍ വിളിക്കുന്ന ഉണ്ണി മുകുന്ദൻ ചെറുപ്പത്തിലെ ക്രിക്കറ്റ് താരവും കൂടിയാണ്. ഉണ്ണി മുകുന്ദന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ മിക്കപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ സ്‍കൂള്‍ പഠന കാലത്തെ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്.

Unni Mukundan share his childhood photo

ലോക്ക് ഡൗണ്‍ കാലത്ത് ഫോട്ടോകളും വിശേഷങ്ങളും ഉണ്ണി മുകുന്ദൻ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. ഗുജറാത്ത് ഭൂകമ്പത്തിന്റെ ഓര്‍മ്മകളൊക്കെ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. കമന്റുകളുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നേരത്തെ ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ഓര്‍മ്മയും സമ്മാനം വാങ്ങിക്കുന്നതിന്റെയും ഫോട്ടോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ മികച്ച ക്രിക്കറ്റ് മത്സരങ്ങളൊന്നിന്റെ ഫൈനല്‍ ആയിരുന്നു അതെന്നും തോറ്റെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!