മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാല്‍ സിനിമകളില്‍ ഗംഭീര ആക്ഷൻ രംഗങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മകൻ പ്രണവ് മോഹൻലാല്‍ ഒട്ടും മോശക്കാരനല്ല നായകനായുള്ള ആദ്യ ചിത്രമായ ആദിയില്‍ പ്രണവ് മോഹൻലാല്‍ പാര്‍ക്കർ ആക്ഷനിൽ തിളങ്ങിയിരുന്നു. മോഹൻലാലിന്റെ ആക്ഷൻ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ആക്ഷനോട് തനിക്കും താല്പര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് മകള്‍ വിസ്മയയും. തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്മയ പങ്കുവച്ചു.