റിയോ രാജും രമ്യ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പ്ലാൻ പണ്ണി പണ്ണണും. രാജേഷ് കുമാർ, എൽ. സിന്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബദ്രി വെങ്കിടേഷാണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.യുവാൻ ശങ്കർ രാജ സംഗീതം നൽകുന്ന ചിത്രത്തിലെ ഛായാഗ്രഹണം രാജശേഖർ കൈകാര്യം ചെയ്തിരിക്കുന്നു.