പുതിയ സീരീസുമായി ഷാരൂഖ് ഖാന്‍; ഉടൻ നെറ്റ്ഫ്ളിക്സില്‍ ഇറങ്ങും

 

റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ വെബ് സിരീസ് നെറ്റ്ഫ്ളിക്സില്‍. ബേതാള്‍ എന്ന് പേരിട്ടിരിക്കുന്ന സിരീസ് സോംബി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഈ മാസം 24നാണ് റിലീസ് ചെയ്യുന്നത്. സിരീസിന്‍റെ ഫസ്റ്റ് ലുക്ക് ഇന്നു പുറത്തിറങ്ങി.

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ് കഥാപശ്ചാത്തലം. രണ്ട് നൂറ്റാണ്ട് പ്രായമുള്ള ഒരു ദുരാത്മാവും ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഓഫീസറും സോംബികളുമൊക്കെ കഥയില്‍ കടന്നുവരുന്നു. വിനീത് കുമാര്‍ (മുക്കബാസ്), ആഹന കുംറ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ), സുചിത്ര പിള്ള (കര്‍കഷ്), ജിതേന്ദ്ര ജോഷി (കാകന്‍), മഞ്ജിരി പൂപാല (പാര്‍ട്ടി), സൈന ആനന്ദി (മേരെ പ്യാരെ പ്രൈം മിനിസ്റ്റര്‍) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!