ചില മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടന്‍ വിജയ് ദേവരകൊണ്ട

 

കോവിഡ് കാരണം നമ്മുടെ രാജ്യം ലോക്ക് ഡൗണിലാണ്. ലോക്ഡൗണ്‍ സമയത്ത് വ്യാജവാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാ താരങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു. ലോക്ഡൗണ്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നടന്റെ പേരിലുളള സംഘടന സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ദേവരകൊണ്ട ആരോപിക്കുന്നു. വെബ്സൈറ്റായ ‘ആന്ധ്രാ കോള്‍’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തെ താരം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!