ഹോളിവുഡ് സിനിമകൾ എപ്പോഴും പുതുമയാണ്. മനുഷ്യനെ കാണാലോകത്ത് കൊണ്ട് പോയി ചിന്തിക്കാൻ നിറയെ ആശയങ്ങൾ തരും.ഇപ്പോൾ ഒരു പുത്തൻ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഹോളിവുഡ്. ബഹിരാകാശ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നുവരെ മനുഷ്യന് ബഹിരാകാശത്ത് പോയി സിനിമയെടുത്തിരുന്നില്ല. എന്നാല്‍ ഹോളിവുഡ് താരം ടോംക്രൂയിസ് സാഹസത്തിന് കൂടി മുതിരുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ടോം ക്രൂയിസ് ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നാസ തലവന്‍ ജിം ബ്രൈഡന്സ്റ്റീന്റെ ഇത് സംബന്ധിച്ച ട്വീറ്റാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ കാരണം. സ്പേസ് സ്റ്റേഷനില്‍ ടോം ക്രൂയിസ് ചിത്രം ഒരുങ്ങുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നാസ തലവന്‍ നല്‍കിയിരിക്കുന്നത്.ടോം ക്രൂയിസ് എന്നാണ് ബഹിരാകാശത്തേക്ക് പറക്കുകയെന്നോ ആരൊക്കെയാണ് അദ്ദേഹത്തിനൊപ്പമുണ്ടാവുകയെന്നോ പുറത്തുവന്നിട്ടില്ല.