പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപ്പേന. തമിഴ് സൂപ്പർ താരം വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നു . ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയായിട്ടാണ് ഇറങ്ങുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെഗാസ്റ്റാർ ചിരഞ്ജീവി, നയൻതാര നായകരായ സെയ് രാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.