കാറ്റിലും മഴയിലും രജിത് കുമാറിന്‍റെ വീടിന് നാശനഷ്ടം

 

കാറ്റിലും മഴയിലും മരം കടപുഴകി വീണ് ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന ഡോ: രജിത് കുമാറിന്‍റെ വീടിന് കേടുപാടുകൾ സംഭവിച്ചു. തന്റെ ആറ്റിങ്ങലിൽ ഉള്ള വീടിന്‍റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് ഇന്നലെ മരം വീണ് ഭാഗികമായി തകർന്ന് പോയത്. അയൽവാസിയുടെ പ്ലാവാണ് രജിത് കുമാറിന്റെ വീടിന് മുകളിൽ വീണത്. വീടിന്‍റെ മതില്‍ തകര്‍ത്ത് വരം വീണുകിടക്കുന്നതിന്‍റെ ചിത്രങ്ങളും രജിത് കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

tree fell on rajith kumars house in attingal

ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റിനു താഴെ അന്വേഷണങ്ങളുമായി എത്തിയത്. രജിത്തിന്‍റെ സുരക്ഷിതത്വമായിരുന്നു കൂടുതല്‍ പേര്‍ക്കും അറിയാനുണ്ടായിരുന്നത്. ഈ ചിത്രം മാത്രം പങ്കുവച്ചതില്‍ നിന്ന് രജിത്തിന് അപകടമില്ലെന്ന് മനസിലാക്കിയവര്‍ അക്കാര്യത്തില്‍ ആശ്വാസം പ്രകടിപ്പിച്ചും കമന്‍റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!