വിശപ്പ് ഒരു രോഗമാണെന്നും അതിന് ഒരു വാക്സിന് കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് സൂപ്പർ താരം വിജയ് സേതുപതി തുറന്ന് പറയുന്നു. കൊവിഡ് ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണില്‍ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ നേർകാഴ്ചയായിട്ടാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം. “വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന് കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്റെ ദൈവമേ”, ഇങ്ങനെയാണ് സേതുപതിയുടെ ട്വീറ്റ്. ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചത്.