‘യുവർ സ്ലീപ്‌ലെസ്സ് നൈറ്റ്സ് ആർ കമിങ്’; വീണ്ടും അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് ഷറഫുദ്ദീന്‍

ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ഷറഫുദ്ദീന്‍. ഷഫഫുദ്ദീന്‍-ബീമ ദമ്പതികള്‍ക്ക് പെണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ ചിത്രമടക്കമാണ് ഷറഫുദ്ദീന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.ദുവ എന്നാണ് മൂത്ത മകളുടെ പേര്.അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തിലെത്തിയ നേരമാണ് ഷറഫുദ്ദീന്‍റെ ആദ്യചിത്രം. തുടര്‍ന്ന് പ്രേമം, പ്രേതം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വരത്തന്‍, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതില്‍ തീയേറ്ററുകളില്‍ വലിയ വിജയം നേടിയ അഞ്ചാം പാതിരയിലെ ഡോ: ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!