താരം പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപ്പേന. ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നു എന്നതാണ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.