മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബമെന്ന പോലെ പരിചിതമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടിയെന്ന നിലയില്‍ ശ്രദ്ധേയയായ അഹാന കൃഷ്ണകുമാര്‍ എന്ന മകള്‍ ഉള്‍പ്പടെയുള്ളവരാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്ണകുമാര്‍. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്‍ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കൃഷ്ണകുമാര്‍- സിന്ധു കൃഷ്ണകുമാര്‍ ദമ്പതിമാര്‍ക്ക് നാല് പെണ്മക്കളാണ് ഉള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവര്‍. ഇവരുടെ കുസൃതികളും ചിരിയുമൊക്കെ കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നാല് പെണ്മക്കളോടും കൃഷ്ണകുമാര്‍ കാട്ടുന്ന കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്ണകുമാര്‍ പറയുന്നു.