തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടന്മാരിൽ ഒരാളാണ് വിജയ് സായ് ദേവരകൊണ്ട.തെലങ്കാന ആണ് സ്വദേശം. 9 മേയ് 1989ൽ ആണ് അദ്ദേഹം ജനിച്ചത്.ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്.
2017ൽ പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം മഹാനടി’യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. അർജ്ജുൻ റെഡ്ഡി മറ്റ് ഭാഷകളിലേക്കും താരത്തിന് ആരാധകർ ഉണ്ടാകാൻ കാരണമായി. വേൾഡ് ഫെയ്മസ് ലവർ ആണ് വിജയ് നായകനായി തീയറ്ററിൽ എത്തിയ അവസാന ചിത്രം.