‘ടോപ് ഗൺ’ സിനിമയുടെ രണ്ടാം ഭാഗം ‘ടോപ് ഗൺ: മാവെറിക്ക്’ന്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ട്രോൺ ലെഗസി, ഒബ്ലിവിയോൺ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിൻസ്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൈൽസ് ടെല്ലെർ, വാൽ കില്മെർ, ജെന്നിഫർ കോണെല്ലി, ഗ്ലെൻ പവൽ, എഡ് ഹാരിസ് എന്നിവർ മറ്റുകഥാപാത്രങ്ങളാകുന്നു. ഹാൻസ് സിമ്മറും ഹാരോൾഡ് ഫാൾടെർമെയെറുമാണ് സംഗീതം.