ഹിന്ദിയിൽ ഒരുങ്ങുന്ന ഒരു വെബ് ടെലിവിഷൻ പരമ്പരയാണ് പാതാൾ ലോക്. സുദീപ് ശർമ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പോലീസ് അധിഷ്ഠിത ക്രൈം ത്രില്ലറാണ് ഇത്. സീരിസിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്വാർഗ, ധർതി, പാതാൾ (സ്വർഗ്ഗം, ഭൂമി, നരഗം), എന്നീ പരമ്പരാഗത ആശയങ്ങളാൽ ഈ പരമ്പര ഒരുങ്ങുന്നത്. നീരജ് കബി, ജയ്ദീപ് അഹ്ലാവത്ത്, ഗുൽ പനാഗ്, അഭിഷേക് ബാനർജി എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.