ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോൾ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി നടി കനിഹ. നടൻ മമ്മൂട്ടിയാണ് വീഡിയോ പുറത്തിറക്കിയത്. കനിഹ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു.
നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.