അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണ. തന്റെ കുഞ്ഞുനാളിൽ നടന്ന രസകരമായ അനുഭവം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.1995 മുതൽ അമ്മയുടെ ‘ബ്ലാക് ക്യാറ്റ് കമാൻഡോ’ എന്ന ക്യാപ്ഷനോടെയാണ് അഹാന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
“എനിക്ക് രണ്ടര വയസുളള്ളപ്പോൾ ഒരു ഓട്ടോ ഡ്രൈവർ അമ്മയോട് രൂക്ഷമായി സംസാരിച്ചു. ഞങ്ങളുടെ വീടിന് മുന്നിൽ ഇറക്കി വിടാനാവില്ലെന്നും ദൂരെ നിർത്തി ഇറങ്ങി നടന്നോളാനും ആവശ്യപ്പെട്ടു. അമ്മ അന്ന് ഗർഭിണിയായിരുന്നു. ഞാനയാളോട് ഒച്ചയിടാനും അച്ഛൻ അയാളെ ഇടിക്കുമെന്നും എന്നെയും അമ്മയേയും വീട്ടിൽ ഇറക്കുന്നതാണ് നല്ലതെന്നും ഭീഷണിപ്പെടുത്തി.ഭ്രാന്തമായി ഒച്ചയിടുന്ന കുട്ടിയെകണ്ട് ആ മനുഷ്യൻ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങളെ കൃത്യമായി വീടിന് മുന്നിൽ തന്നെ കൊണ്ടിറക്കി” ..അഹാന കുറിച്ചു.
നടൻ കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും നാല് പെൺമക്കളിൽ മൂത്തയാളാണ് അഹാന.അനിയത്തിമാരായ ഇഷാനിയും ഹൻസികയും ചേച്ചിയുടെയും അച്ഛന്റെയും പാത പിന്തുടർന്ന് സിനിമയുടെ വഴിയേ ആണ്. സിന്ധുവും അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മാതൃദിനാശംസകൾ നേർന്നിട്ടുണ്ട്. അമ്മയാകാൻ ജന്മം നൽകണമെന്നില്ലെന്നും വീട്ടിൽ ഇളയ മകൾ ഹൻസികയ്ക്ക് അഹാനയാണ് അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നതെന്നും സിന്ധു കുറിക്കു