ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്

മുംബൈ: ലോകമൊന്നടങ്കം കൊറോണ വൈറസ് എന്ന മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. മുംബൈ മറൈൻ ഡ്രൈവ് പോലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഐപിസിയുടെ 269, 188 എന്നീ വകുപ്പുകൾ പ്രകാരമാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന സാം അഹ്മദ് ബോംബെ (46) എന്ന വ്യക്തിക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!