മലയാളത്തിന്റെ ഭാവഗായകന് പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സോക്കറിൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടില്‍ ഒരു ‘ഹോളിവുഡ്’ സ്റ്റൈല്‍ ലുക്കിലാണ് ജയചന്ദ്രൻ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. വസ്ത്രാരണത്തിലും സ്റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മിടുമിടുക്കനാണ്.
ആരാധകര്‍ക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ആര്‍ക്കും അനുകരിക്കാന്‍ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകള്‍ കമന്റ് ചെയ്യുന്നു. താടിയാണ് പ്രധാന ആകര്‍ഷണമെന്ന് മറ്റുചിലര്‍ പറയുന്നു . രസകരമായ കമന്റുകളോട് കൂടി ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ.